Saturday, February 1, 2014

കേഴുക മലങ്കര സഭയെ കേഴുക

കേഴുക മലങ്കര സഭയെ കേഴുക നിന്റെ പുത്രൻ ക്രൂരമായി മർദ്ദനമേറ്റു ..... അട്ടഹാസവും കൊലവിളികളും മുഴങ്ങുന്നു ദേവാലയത്തിൽ..... കയ്യാഫ പുനർജനിക്കുന്നു.... സന്നദ്രീം സംഘം കൊലവിളി നടത്തുന്നു.... ആർത്തട്ടഹസിക്കുന്നു രക്തദാഹികൾ.... പീലാത്തൊസും അധികാരവും വീണ്ടും വഴിതെറ്റുന്നു.... ഇരുളിന്റെ മറവിൽ കൊലവിളി നടത്തുന്നു നരാധമന്മാർ.... ദുഷ്: ക്കർമ്മികളാൽ കൈയ്യേറ്റം ചെയ്യപ്പെട്ടവനെ നിന്റെ പുരോഹിതൻ ദ്രോഹികളാൽ കൈയ്യേറ്റം ചെയ്യപ്പെട്ടതു കാണുന്നില്ലേ...... നിൻ തിരുരുധിരവും പാവനമെയ്യും വഹിച്ച കൈകൾ ഞെരിച്ചുടക്കപ്പെട്ടു..... നിൻ അഭിഷിക്തൻ മർദ്ദനമേറ്റു കിടപ്പതു കാണ്ക..... കേഴുക മലങ്കര സഭയെ കേഴുക..... നിന്റെ മകൻ ക്രൂരമായി കൈയ്യേറ്റം ചെയ്യപ്പെട്ടു..... പൌരോഹിത്യ വസ്ത്രം ധരിച്ചവർ മുട്ടാളന്മാരായി..... ചെയ്യുന്നു ആഹ്വാനം അന്തിക്രിസ്തുവിൻ അപ്പൊസ്തൊലരായി.... മുറവിളി നടത്തുന്നു പാവം പുരോഹിതൻ രക്തത്തിനായി.... കേഴുക മലങ്കര സഭയെ കേഴുക... നിന്റെ പുത്രൻ ക്രൂരമായി മർദ്ദനമേറ്റു... എങ്ങനെ സഹിക്കും എങ്ങനെ സഹിക്കും.... ഹൃദയമുള്ളവർ ആരുമില്ലേ... കടന്നു പോകുന്ന നിങ്ങൾക്കേതുമില്ലേ.. .. ഇവനെയും പെറ്റതൊരമ്മയാണ്... നമ്മളെ പെറ്റതുമൊരമ്മയാണ്... നമ്മളെ പെറ്റതുമൊരമ്മയാണ്